Thursday, July 30, 2009

മഴ

മഴ മഞ്ഞിന്റെ കൂടാരത്തില്‍ നിന്നും
പുറപ്പെട്ടുപോയ
താന്തോന്നിയായ പെണ്‍കുട്ടിയാണ്..................

പ്രണയം

സ്നേഹിച്ചു സ്നേഹിച്ച്
എന്റെ പ്രണയം ക്യാന്‍സര്‍ പോലെ
നിന്നെ കാര്‍ന്നു തിന്നു കഴിയുമ്പോള്‍
നീ പറയും
ഒന്നു മരിച്ചാല്‍ മതിയായിരുന്നുവെന്ന്......
ആ വാക്കിനുവേണ്ടി ഞാന്‍
എന്തിനു കാത്തിരിക്കണം???????
എന്തിനു പ്രണയിക്കണം???????

Thursday, July 16, 2009

കവിത.... എവിടെ ?????

വര പടിയിറങ്ങിപ്പോയ
വിരല്‍ത്തുമ്പിന്നോര്‍മകള്‍
എവിടെ സൂക്ഷിക്കും?
തലയൊരാല്‍ബമായ് പണിതിറക്കാം
വെയിലത്തുണക്കി
കറിക്കത്തിപായിച്ചൊരയയില്‍
വിരിക്കാം...
വേണ്ടോരെടുക്കട്ടെ.....
അല്ലേലൊരായിരമുറുമ്പെടുക്കട്ടെ.......

കവിത

കടവോളമെത്തി വഞ്ചി കിട്ടാതെ
മടങ്ങിപ്പോയ കാറ്റ്
കുന്നിന്‍ ചരിവില്‍ ചെന്നിരുന്നു
തേങ്ങിക്കരഞ്ഞു.........
എല്ലാ അക്ഷരങ്ങളും വിറ്റു കഴിഞ്ഞപ്പോള്‍
ചന്തതന്നെ അന്യമായിപ്പോയതിനാല്‍
കവിത ഒരു തുളവീണ പെരും പറപോലെ
വെട്ടത്തെ കാമിച്ചു
തന്നേക്കാള്‍ വലിയ
ഇരുളിനെ പ്രസവിച്ചു.......................

Friday, July 10, 2009

മണ്ണിന്റെ മാറില്‍ തൊടാതെ പിണങ്ങി പോകുന്ന മഴയോട് എനിക്കു പിണക്കമാന്ന്‍ പലവട്ടം പറഞ്ഞു കഴിഞ്ഞു..... എന്നിട്ടും.......... അവള്‍ രാവിലെ പിന്നേം വന്നു...... മഴ......... മഞ്ഞിന്റെ കൂടാരത്തില്‍ നിന്നും പുറപ്പെട്ടുപോയ അഹങ്കാരിയായ പെണ്‍കുട്ടിയെപ്പോലെയാണ്.................

Thursday, July 9, 2009

തട്ടകവാര്‍ത്തകള്‍

എന്റെ മുയല്‍വാല്‍ മുടിക്ക് ഇന്നലെ കലവറക്കാരി വിലയിട്ടു. വെറും രണ്ടു രൂപ...... അങ്ങനെയെങ്കില്‍ മെന്‍സ് ഹോസ്റ്റ്ലിലെ മുടിയന്മാര്‍ എത്ര രൂപ കൊടുക്കേണ്ടി വരും??????????????????????????

Tuesday, July 7, 2009

നായവാര്‍ത്ത

ഞാന്‍..... നായക്കുട്ടി...... എനിക്കു ചിലതു പറയാന്‍ തോന്നുന്നു......... അതു നിങ്ങള്‍ക്കു വട്ടായി തോന്നിയേക്കാം....... എന്നാലും സാരമില്ല........


പ്രണയം
പ്രണയം മരണമാണ്.........
എന്റെ ആത്മാവ് എന്നില്‍ നിന്നും വേര്‍പെട്ടു
നിന്നിലേക്കു ചേക്കേറുമ്പോള്‍
എന്റെ മരണം സംഭവിക്കുന്നു...................