Friday, January 21, 2011

കൂതറക്കൂട്ടം@ പ്രിയദര്‍ശിനിക്കുന്ന്.... വീണ്ടും പാടാം സഖീ ....... വാളു വീണ മണ്ണില്‍ നിന്ന് പാമ്പായി (നോട്ട് ഉമ്പായി) പാടുന്നു.

വീണ്ടും പാടാം സഖീ ....... വാളു വീണ മണ്ണില്‍ നിന്ന് പാമ്പായി (നോട്ട് ഉമ്പായി) പാടുന്നു.
substitute the value of x in eqn.1
substitute the value of y in eqn.2
add or substract 1 and 2
then, you will get............

എനിക്ക് മാത്രം ഒന്നും കിട്ടിയില്ല. ഒന്നും......
മുത്തശ്ശിയുടെ അസ്ഥിതറക്കരികെ നിന്ന്

ഉറക്കെ കൈകൊട്ടി

പ്രതീക്ഷയോടെ ചുറ്റും കണ്ണ് പായിച്ചപ്പോള്‍

കറുത്ത കോട്ട് മടക്കിതൂക്കിയ കയ്യില്‍
നീട്ടി മടക്കിയ കടലാസ് കെട്ടില്‍

asthithwa vaadathinte വക്കാലത്ത് മാത്രം.....

Thursday, January 20, 2011

ഭീരു വിന്റെ പ്രണയം
ഒരു താളില്‍ ഒരു ദിനം മാത്രം കാണിക്കുന്ന
ണ്ടര് പോലെയാണ്.
ഇന്നലെകളെല്ലാം വലിച്ചെറിഞ്ഞ്
നാളെയുടെ കൃത്യമായ അട്ടിക്കു മുകളില്‍
ആരോ കീറിപ്പത്തിയ
താളിന്റെ ദൈന്യത.

കൂതറക്കൂട്ടം@ പ്രിയദര്‍ശിനിക്കുന്ന്

കൂതറഎന്നുകേട്ടാല്‍ മുഖം തിരിച്ചു നെറ്റി ചുളിക്കുന്നവരാണ് കോട്ടയത്തു കാരില്‍ അധികവും. അപ്പോഴാണ് യൂണിവേര്‍സിറ്റി ക്യാംപസില്‍ ഇങ്ങനെ ഒരു കുട്ടിക്കൂട്ടം. കുട്ടിക്കൂട്ടമെന്നു പറയാനാവില്ല കേട്ടോ. എല്ലാവരും ഇപ്പോള്‍ നല്ല നിലയിലാണ്. ചിലര്‍ അത്യാസന്ന നിലയിലും. വട്ടപ്പേരുകളും പൊട്ടത്തരങ്ങള്മായി കറങ്ങി നടന്നിരുന്ന ഒരു കാലം..

''സ്നേഹമാണഖില സാരമൂഴിയില്‍
തേങ്ങയാണ് തെങ്ങിന്റെ മണ്ടയില്‍
ഈ ലോകത്തൊരു കുന്തവും നടക്കില്ല
കാരണം കുന്തത്തിനു നടക്കാന്‍ കാലില്ലല്ലോ''
അഭിനവ വിപ്ലവകാരികളുടെ നിരയിലേക്ക് ഞങ്ങളെക്കൊണ്ട് ഉന്തിക്കയറ്റാന്‍ പറ്റാതെപോയ ഒരു പാവത്തിന്റെ ഡയറി ക്കുറിപ്പ്‌ ഇങ്ങനെ .

അതിജീവനത്തിന്റെ ആദ്യ പാഠങ്ങള്‍ വിശപ്പില്‍ നിന്നും ആരംഭിക്കുന്നു. ഞങ്ങളുടെയും. ഇന്നും കാമ്പസില്‍ തിളങ്ങുന്ന എന്റെ പ്രിയപ്പെട്ട പട്ടിക്കണ്ടന്‍ മൂത്താപ്പയുടെ വടിക്കാത്ത താടിയും നഷ്ട പ്രണയ സ്വപ്നങ്ങളെയും സ്മരിക്കാതെ നമുക്ക് മുന്നോട്ടു പോകാന്‍ ആവില്ല. അതുകൊണ്ട് എന്റെ ആദ്യ ഇര ആ ബ്യ്സണ്‍ vally സഖാവുതന്നെ ആവട്ടെ..
'' നഷ്ടങ്ങളുടെ പറ്റുബുക്കില്‍
ചോറ് പശ ചേര്‍ത്ത് ഒട്ടിച്ച കണ്ണീര്‍ നനവൂറുന്ന ഒരേടായി...''
അമലഗിരി ഹോസ്റ്റലില്‍ നിന്നു ഇറക്കുമതി ചെയ്യുന്ന ഉച്ചക്കഞ്ഞി യില്‍ കയ്യിടുക പാടലീ പുത്രന്മാരുടെ ജന്മാവകശമായിരുന്നു. പാവം ഒരു നായക്കുട്ടി ഒരിക്കല്‍ അതിനെ ഒന്ന് പുചിച്ചു പോയി പോലും ... ആ കുട്ടിക്ക് ആ പുച്ചമെന്തെന്നു ഇന്നും അറിയില്ലാട്ടോ ... പിറ്റേന്നു മുതല്‍ അവള്‍ ഒരു പെറ്റി ബൂര്‍ഷ്വാ ആയി. അവളും കൂട്ടുകാരും വിട്ടുകൊടുത്തില്ല ... അന്ന് വയ്കുന്നേരം തന്നെ അനബരാപവികളുടെ (school of international relations and politics... അന്താരാഷ്ട്ര നയതന്ത്ര ബന്ധ രാഷ്ട്രീയ പഠന vakuppu) കൊട്ടാര മുറ്റത്ത്‌ ഒരു ഗാനമേള നടത്തി .
പാരഡി ഇങ്ങനെ
ചോറ് വീണ വായില്‍ നിന്നുതിര്‍ന്നുപോയ വാക്കുകള്‍
ചേതനയില്‍ നൂറു പോര്‍ ശരങ്ങളായ് പതിക്കവേ
പൊറുക്കുകെന്റെ പാലീ ഞാന്‍ പൊഴിച്ച കണ്ണ്നീര്‍
ആയിരത്തിന്‍ നോട്ടുപോല്‍ പറന്നിടില്ലനിശ്ചയം.

നീണ്ട വാ lu ച്ചുട്ടികക്കടിച്ചു കൈ പിടിച്ചിടാം
നടുക്ക് കുഞ്ഞു താരകം കൊരുത് വെച്ച് പാടിടാം
മാപ്പ് കരോ ....മാപ് കരോ.....
ബൂര്‍ shwayay ninachidalle, കണ്ണിന്‍ മുന്നില്‍ vannida-
തൊതുങ്ങി maari ninnu kochu ജീവിതം നയിച്ചിടാം.

കിടച്ചു kochu നല്ല paadam naavin തുമ്പില്‍ വന്നവാkk
സെന്‍saര്‍ ചെയ്തു തുപ്പുവാന്‍, ചെവിക്കു പഞ്ഞി വെക്കുവാന്‍.
.മാപ്പ് കരോ ....മാപ് കരോ.....


ഏതായാലും അന്നുമുതല്‍ അവര്‍ മികച്ച തല്ലിപ്പൊളി കൂടുകാരായി ട്ടോ................
#######################################################################

വീണ്ടും പാടാം സഖീ ....... വാളു വീണ മണ്ണില്‍ നിന്ന് പാമ്പായി (നോട്ട് ഉമ്പായി) പാടുന്നു. അത് പ്രസാദ്‌ ... കൂടെ ഗാന്ധിയന്‍ സന്തോഷേട്ടന്‍, വാണപ്പന്‍ , കൂതറ മനു, കമാലുദീന്‍- സ്വാമി- കുഞ്ഞന്‍ ത്രിത്വം...........
വാളന്‍പുളി ഇങ്ങനെ പോകുന്നു കഥാപാത്രങ്ങള്‍ ....
ഇ ജീവിതം

ബൂട്ട് ചെയ്യുന്ന സിസ്റ്റത്തിന്റെ നേരിയ മൂളലില്‍
അക്ഷമയോടെ മൌസില്‍
വിരല്‍ ചേര്തിരിക്കുന്നവര്‍ക്ക്
ഉടനെപ്പോഴോ ഡസ്ക് ടോപ്പില്‍ തെളിഞ്ഞു വരാവുന്ന
സുന്ദര ചിത്രങ്ങളുടെ വെളിപ്പെടുത്തലാണ്
പിറവി

അപ്രതീക്ഷിതമായി അപ്പോള്‍ കറന്റ്‌ പോയാല്‍
ബീപ് ശബ്ദം ഉയര്‍ന്നു തുടങ്ങിയാല്‍
സ്വരുക്കൂട്ടിയതെല്ലാം നഷ്ടപ്പെടുമ്പോള്‍
അത്.......... അബോര്‍ഷന്‍

എപ്പോഴൊക്കെയോ ചെയ്തു കൂട്ടിയ ഡോക്യുമെന്റ്സ്
ഡിലീറ്റു ചെയ്തിട്ടും ഫോള്ഡറില്‍
നിന്ന് പോകാതെ വരുമ്പോള്‍..... അത്
ശാപമായ ഒരു ഓര്മ

മഴവില്ല് വര്‍ണങ്ങ ളാല്‍
ഡസ്ക് ടോപ്പില്‍ വിരിഞ്ഞ
മരുന്ന ഒരായിരം അറിവുകള്‍
ഒരു ആജ്ഞയാല്‍ ഷട്ട് ഡൌണ്‍ ചെയ്യാന്‍ കഴിഞ്ഞാല്‍....... അത്....... മരണം...
വീണ്ടുമൊരു തുറവിക്കുള്ള മരണം...
ഓം സൂര്യായ നമ;
കണ്ണും വിരലുകളും
നീ ഉപേക്ഷിച്ച കടും വെളിച്ചത്തിന്റെ
ഉച്ചിഷ്ടമായ ഇരുളില്‍ തിരയുമ്പോള്‍
വിലകെട്ടതെല്ലാം എനിക്ക് വെച്ചുനീട്ടി
തലയ്ക്കു മുകളില്‍ നിന്ന് ചിരിച്ചു
പിന്നിലേക്ക്‌ നടന്നു മറയാന്‍ നിന്നെ പടിപ്പിച്ചവര്‍ക്കായി
ഞാന്‍ ഒരു പുഷ്പചക്രം സൂക്ഷിച്ചു വെക്കാം
അര്‍ദ്ധ വിരാമത്തില്‍ നിന്നും പൂര്‍ണവിരാമത്തിലേക്ക്
ഏകദേശം എത്ര ദൂരം വരും??
ഓടാമ്പലുകള്‍ മാറാല പോലെ പുണര്‍ന്നു കിടക്കുന്ന വാതിലുകള്‍ക്ക് എന്ത് സ്വാതന്ത്ര്യം ??

Wednesday, January 19, 2011

കട്ടിളപ്പടിക്കുമേല്‍ ആരോ മറന്നുവെച്ച എന്തോഴികയുടെ കനോനപുസ്തകം നോക്കി ഗാനാത്മകമായി ചിലക്കുന്ന പല്ലിക്കൂട്ടത്ത്തിനു നടുവില്‍ ....അനങ്ങാതെ ... മിണ്ടാതെ
എന്റെ പഴയ വീടിന്റെ ബ്ലൂ പ്രിന്റ്‌.
ദശയടര്‍ന്ന മോണയില്‍ നിന്നും ഉന്തിനില്‍ക്കുന്ന വേരറ്റു വീഴാറായ പല്ലുപോലെ .... എന്റെതെല്ലാം.... വീടും .... ഞാനും... എന്റെ ഭ്രാന്തന്‍ സങ്കല്‍പ്പങ്ങളും....

ജീവിതം...ചോദ്യോത്തര വേളകളിലൂടെ പുരോഗമിക്കുന്ന ഒരു ലൈവ് കുക്കറി ഷോ........

വളഞ്ഞു പുളഞ്ഞോരാദ്യക്ഷരം

യുഗാന്തര ഗര്‍ഭാശയഗളം കട-

ന്നീര്പ്പത്തില്‍ തെന്നിവീ

ണെന്നാലും പിടഞ്ഞുണര്‍ന്ന

കാലത്തിന്‍ യോനീകവാടത്തില്‍വ-

ന്നെത്തി നോക്കിച്ചിരിച്ചു ചോദിച്ചു

വരണോ ഞാന്‍?

ചളിയും കിതപ്പും

വിയര്‍പ്പും കണ്ണിരുതിരുമ-

രസനാഗ്ര തിരുമുറ്റത്തൊരു

തിരി തെളിയിക്കവേ വാക്ക് ചോദിച്ചു

വരണോ ഞാന്‍?

പേറ്റിച്ചി തലതിരിചെന്‍

കാല്പിടിചെന്‍തു ടക്കടിച്ച്

എന്നെ കരയിച്ച നാ-

ളറിഞ്ഞു ഞാനിതെന്‍

ഇതിഹാസ പുസ്തക പ്രഥമ പര്‍വ്വം

ഉയിരിന്നോര്‍മ്മ പിഴവി ന്നിടയിലൂടെന്‍

കണ്ണീരു ചോദിച്ചു

ഇനിയെത്ര നാള്‍?

അരിതളിക ചേറി

ഗുരുവിന്‍ മടിതട്ടിലിരിക്കവേ

പേടിച്ചു കസവ്പുടവ നനച്ചു

പുറത്തുവന്നെന്‍ മൂത്രകണം

എന്നോട് ചോദിച്ചു

എപ്പോഴും വരണമോ കൂട്ടായി ഞാന്‍??

ദിനപ്പത്രതാളില്‍

കുനിയനുറുമ്പ് പോല്‍

അരിച്ചിറങ്ങുമക്കക്കൂട്ടങ്ങളില്

ഞാന്‍ എന്നെ തിരയവേ

കാറ്റു ചോദിച്ചു

തോറ്റു പോയോ.........?

ഒന്നുമുരിയാടാതെ

മൂര്‍ധാവില്‍ കാക്ക കാഷ്ടിച്ചവനെന്നപോ

ലെന്നോട് ഞാന്‍ ചോദിച്ചു

നാരുന്നതെന്തു ?? ജീവിതം തന്നെയോ?

ഫയല്‍ താങ്ങി നടയെണ്ണി കാലിച്ചായ കോപ്പകളേറ്റി

തലയേക്കാള്‍ മുന്പിലെന്‍ കാല്‍ സഞ്ചരിക്കവേ

തല കാലിനൊടായിപ്പറഞ്ഞു

പതുക്കെ നടക്കൂ

ലേശവും കൂസാതെ കാലു ചോദിച്ചു

തലയേ, എനിക്കും നിനക്കും തമ്മിലെന്ത്?

ഇത് ജീവിതം

ചോദ്യോത്തര വേളകളിലൂടെ

പുരോഗമിക്കുന്ന

ഒരു ലൈവ് കുക്കറി ഷോ..................

വാല്‍ നഷ്ടപ്പെട്ടവര്‍ക്ക്
ജീവിതം മുഴുവന്‍
അതിന്റെ അന്വേഷണമാണ്.
ഭൂമിശാസ്ത്രം ചരിത്രത്തിനു വഴിമാറുമ്പോള്‍
തലച്ചോറുകള്‍ കരിഞ്ഞു
പുകയായി കരഞ്ഞുവിളിച്
ഭൂപടം തന്നെ ഒരു ചരമ പത്രികയാകുമ്പോള്‍
ഇനിയെങ്കിലും ഒന്ന് ചത്തു കൂടെ കഴുതേ
എന്നു ചോദിക്കുന്നവരോട് ....................

വീട് നഷ്ടപ്പെട്ടവര്‍ക്കും
വിദ്യാലയം ഭ്രാന്തലയമായവര്‍ക്കും
ചന്ത പാതാള മായവര്‍ക്കും
ഇറങ്ങിച്ചെല്ലാന്‍ കിണറുണ്ട്
നിലക്കണ്ണാടി പിടിപ്പിച്ച സ്വര്‍ഗം

പ്രകൃതി സ്നേഹികള്‍ പൊറുക്കുക ...ഇത് മനുഷ്യ സ്നേഹം.

ഇന്നലെ ഷോപ്പിംഗിനുപോയപ്പോള്‍
ഒരു പുതിയ പൌച് വാങ്ങി .
പുറത്തു സ്പയ് ഡര്‍മാന്‍ടെ ചിത്രമുള്ള ഒന്ന്.
രണ്ടു കള്ളികളുണ്ട് അതിന്‌.
ഒന്നാമത്തേതില്‍ അപ്പനെയും അമ്മയെയും സഹോദരനെയും
പിന്നെ സ് ഥലമുണ്ടെങ്കില്‍ ഒന്നില്‍ പഠിപ്പിച്ച
അന്നമ്മ ടീച്ചറിനേയും ഇട്ടുവെക്കണം.
മറ്റതില്‍ കുറെ കവികളെയും.
ആവശ്യമുള്ളപ്പോള്‍ മാത്രം പുറത്തെടുക്കണം.
ഇതില്‍ രണ്ടിലും കയറ്റാനാവാത്ത ഒരുത്തനുണ്ട്.
യാത്ര പോകുമ്പോഴൊക്കെ സ്ടീല്‍ അലമാരയുടെ
അകത്തെ കള്ളിയില്‍ പൂട്ടിവെക്കും .
എന്നിട്ട് താക്കോല്‍ അക്വേറിയതി ലിടും
തിരിച്ചു ചെല്ലുമ്പോഴേക്കും
തടിച്ച ചുണ്ടുള്ള തേവിടിശ്ശി മത്സ്യങ്ങള്‍
നശിച്ച ഉമ്മകള്‍ കൊണ്ട് അവനെ കോലം കെടുത്തിയിട്ടുണ്ടാവും
അതാ ഇന്ന് ഒരു പപ്പായ മരം വെട്ടിയത്
ഒരു രൂപക്കു ടു പണി യിക്കണം......
പ്രകൃതി സ്നേഹികള്‍ പൊറുക്കുക
ഇത് മനുഷ്യ സ്നേഹം.

പറയാതെ പോകുന്നത്

ഉയിരുകൊണ്ടുപോലും പ്രതിരോധിക്കാനാവാതെ
ഊരിറങ്ങിപ്പോയ (ഇടിഞ്ഞിറങ്ങിപ്പോയ)
മുലകള്‍ക്കിടയില്‍ ഇന്‍സുലേഷന്‍ ടെപ്പുകൊണ്ട്
കട്ടിയില്‍ പാലം തീര്‍ത്തു
കാടിറങ്ങിവന്ന കരിമ്പുലി.
ഇടറുന്ന പാല്തുള്ളികള്‍ വരവ് നിര്‍ത്തിയത്
കുഴല്‍ കിണറുകളെ പേടിച്ചാണെന്ന് സംശയിക്കപ്പെടുന്നു.
ഇരട്ടക്കുന്നില്‍ ചെറു കുഴികളുണ്ടാക്കി മുതലാളിത്തം.
ഇനി വന്‍ കിണര്‍ കുഴിചേക്കാം.

നാളെ പണി ബംഗ്ലാവിലാണെന്നു മനസ് പറയുന്നു
അത് കേട്ടിട്ടോ ആവോ
വലിയ പട്ടികള്‍ക്കൊന്നുമെന്താ വാലില്ലാത്തതെന്നു തന്തയില്ലാപ്പുത്രന്‍
എതാണ് വിരോധാഭാസം?
ചോദ്യമോ? അതോ പറയാതെ പോയ ഉത്തരമോ?


പ്രണയം @ കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളിക്കാര് കറിയാച്ചിമാര്‍ക്ക്
പ്രണയം ബീഫ് ഉലര്തിയതിന്റെ
വേവ് നോക്കലാണ്.
കുറ്റാത്ത വാതിലുകള്‍ക്ക് അപ്പുറത്ത്
ഞാന്‍ നിന്നെ ഒന്ന് ഉമ്മിക്കോട്ടേ എന്ന
പഴഞ്ചന്‍ ചവര്‍പ്പു ചോദ്യത്തി നൊടുവില്‍
ഒട്ടുപാല് വില്പനക്കാരന്റെ
വലിച്ചു കീറിയ ശബ്ദം അവസാനിക്കുമ്പോള്‍
ഗേറ്റു തുറന്ന്‍
ആദ്യം വരുന്ന ഓട്ടോക്കു കൈകാണിച്ചു
പ്രണയം ജീവനും കൊണ്ട് ഓടും
എല്ലില്ലാത്ത പ്രണയമാണ് കാഞ്ഞിരപ്പള്ളിക്കാര്‍ക്ക് ....

പത്താമത്തെ രസം

വിരഹത്തിനും ഉന്മാദത്തിനും മധ്യേ
കവിത, റിസര്‍വ് ചെയ്യാത്ത ബര്‍ത്തുപോലെ.
ആന്തര സമരത്തിന്റെ പ്ര ത്യാഖാ ങ്ങള്‍ക്കിടയില്‍
ഭാവനയില്‍ അഭിരമിച്ച്‌
കറുത്ത കവിതയെയും മാറാപ്പിലേറ്റി
നവരസങ്ങളില്‍ ഗവേഷണം നടത്തുന്ന
വെളുക്കാത്ത കവി.
ലഹരിയാകുന്ന ഡിറ്റര്‍ജന്‍റു കള്‍ക്ക്
കണ്ണുനീരില് ചാലിച്ച പയറുപൊടി
മേമ്പൊടിയാകുമ്പോള്‍
വിവാഹമോചനത്തിന് വക്കാലത്തുമായി
മാറ്മറയ്ക്കാത്ത കവിത പടിയിറങ്ങി .
പടിഞ്ഞാറന്‍ വ്യാപാരി പൊളിച്ചു കൊണ്ടുപോയ
പടിവാതിലിന്റെ സ്ഥാനത്തു കവി നിന്നു.
സീസ് മോഗ്രാഫില്‍ തെളിഞ്ഞ
ഒടിഞ്ഞു നുറുങ്ങിയ വരകളുടെ പകര്‍പ്പും
പേര്വയ്ക്കാത്ത കത്തുമായി പോസ്റ്മാന്‍ .
കവി, നവവാല്‍മികി
തോള്‍ സഞ്ചിയില്‍ രുദ്രാക്ഷം തപ്പി.
രാസനാമങ്ങളുരുവിട്ടു.
കാലുറക്കുള്ളിലെ നോട്ടുകള്‍
ഒന്നിനും തികയാതെ .... അവ.
നിലാവത്തെ വെളുത്ത പൂച്ചയെപ്പോലെ
പല്ലിളിച്ചു..... കണ്ണുചിമ്മി ...............പിടിതരാതെ
ചിലവിന്റെ കോളത്തില്‍ ചുവന്ന വരകള്‍ക്ക് മീതെ
മരുഭുമിയില്‍ പെയ്ത മഴ പോലെ
അലിഞ്ഞു പോയി ..
കവി പോയി ....ദൂരേക്ക്‌
ചിതല്‍ പുറ്റുണ്ടാക്കാന്‍ കളിമണ്ണ് തേടി .
ദൂരെനിന്നു ഒരു വില്ലുവണ്ടി
ഉടലില്ലാതെ... നാവ് മാത്രമായി ഒരുവള്‍
കേള്‍ക്കാന്‍ ചെവിയുള്ളവര്‍ക്കായി
പല നിറത്തില്‍ തിളങ്ങുന്ന സുദര്‍ശന ചക്രങ്ങളില്‍
സ്വരവും നിറച്ച്‌
അര്‍ഥമില്ലാത്ത വാക്കുകളാല്‍ ഈണങ്ങള്‍ തീര്‍ത്ത്
അവള്‍ കാത്തിരുന്നു ... പടിപ്പുരയില്‍...
കളിമണ്നും ആയി വന്ന വാല്‍മികി
തലകുനിച്ച്‌ പിന്നാമ്പുറത്തുകൂടി അകത്തു കയറി
പത്മാസനസ്തനായി .
നവരസങ്ങള്‍ മന്ത്ര ജപങ്ങളായി
മസ്തിഷ്കം ചതിയുടെ മാറാല തീരത്തു.
രസമൊന്പതും തികയാതെ .....കവി ...
ആര്‍ത്ത നാദം .....പിഴുതെറിയപ്പെട്ട താടിരോമങ്ങള്‍
കാല്‍ ചുവട്ടില്‍ നിന്നും ഒലിച്ചുപോകുന്ന മണ്ണ്
ഒടുവില്‍....
കയ്യില്ലാക്കവിത പിന്നാമ്പുറത്തെത്തി
അവന്റെ ചെവിയില്‍ ഹെഡ്ഫോണ്‍ തിരുകി.
പെരുമ്പറ മുഴക്കം പോലെ .....
യുദ്ധ കാഹളം പോലെ .....
വന്നു.... രസങ്ങള്‍ വന്നു...
ഒന്ന് ... രണ്ടു....ഒടുവില്‍ .....
കൈ വിരലുകള്‍ തീര്‍ന്നു....
വലത്തേ കൈയ്യുടെ പെരുവിരല്‍ തുമ്പില്‍
പത്താമത്തെ രസം ... ഭ്രാന്തം.... ഭ്രാന്തം മാത്രം .....